Friday, June 12, 2009

ആന്റി വൈറസ്‌ -വോട്ടിങ്ങ്


ആന്റി വൈറസ്‌ സോഫ്റ്റ്‌ വെയറുകളെ ക്കുറിച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ ഇന്‍റര്‍നെറ്റില്‍ നടന്ന ഒരു വോട്ടിങ്ങിന്റെ റിസള്‍ട്ട്‌ ആണ് ഇവിടെ കൊടുത്തിരിക്കുന്ന ഗ്രാഫ്. കൂടുതല്‍ പേരും അഭിപ്രായപ്പെട്ടത് kaspersky 2009 ആന്റി വൈറസ്‌ ആണ് അവര്‍ക്ക് കൂടുതല്‍ comfortable ആയി തോന്നിയത് എന്നാണു .

ഫ്രീ ആയി ആന്റി വൈറസ്‌ വേണ്ടവര്‍ക്ക്‌ AVG യുടെ ഈ ലിങ്കില്‍ നിന്ന് AVG ആന്റി വൈറസ്‌ ഫ്രീ ആയി ലഭിക്കും. ഫ്രീ ആണെങ്കിലും ഒരു ഹോം യുസേര്സിനു ഇത് ഏറെ ഉപകാര പ്രദം ആണെന്ന് തോന്നുന്നു . വൈറസ് കളെ പിടിക്കുന്നതില്‍ AVG മോശക്കാരനല്ല എന്ന് മാത്രമല്ല , കുറഞ്ഞ മെമ്മറി യെ യു‌സ് ചെയ്യുന്നുള്ളൂ . പല പൈഡ് ആന്റി വൈറസ്‌ നെക്കാളും AVG കൊള്ളാമെന്ന് തോന്നുന്നു . AVG യുടെ ഫ്രീ വേര്‍ഷനില്‍ ‍ ഒന്ന് രണ്ടു options മാത്രമേ കിട്ടാത്തതുള്ളൂ. അതാകട്ടെ ഹോം യുസേര്സിനെ പ്പോലുള്ള സിംഗിള്‍ മെഷീന്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ അത്ര ആവശ്യമുള്ള ഒന്ന് അല്ലതാനും . അപ്ഡേറ്റ് ചെയ്യാം എന്നുള്ളത് കൊണ്ട് ഇത് വളരെ ഉപകാരപ്രദം ആയി തോന്നുന്നു . AVG ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ security toolbar ടിക്‌ ചെയ്യാതിരിക്കല്‍ ശ്രദ്ധിക്കുക. toolbar ആവശ്യമുള്ള സംഗതി അല്ല .

ചില ആന്റി വൈറസുകളുടെ cracked versions ഉപയോഗിക്കുമ്പോള്‍ നല്ല വണ്ണം ശ്രദ്ധിക്കുക. അത് പിന്നെ ഒരു ബാധ്യതയായി മാറും .അതിനേക്കാള്‍ നല്ലത് AVG free ഉപയോഗിക്കുക യാണെന്നാണ് എന്റെ പക്ഷം .

ഇനി നിങ്ങളുടെ അനുഭവത്തില്‍ ഏതു ആന്റിവൈറസ്‌ ആണ് കൂടുതല്‍ ഉപകാര പ്രദവും , comfortable ഉം ആയി തോന്നിയത്‌ .. അഭിപ്രായങ്ങള്‍ പറയാം .

11 comments:

തലയന് @ thalayan said...

എന്റെ അനുഭവത്തിലും എ വി ജി തന്നെയാണ‍് മെച്ചം
താങ്കളുടെ ബ്ലോഗിന‍് എല്ലാവിധ ആശംസകളും നേരുന്നു.

ViswaPrabha | വിശ്വപ്രഭ said...

കഴിഞ്ഞ മൂന്നുവർഷത്തിലധികമായി ഞാൻ ഉപയോഗിക്കുന്നതും മറ്റുള്ളവർക്കു് നിർദ്ദേശിച്ചുകൊടുക്കുന്നതും AVG ആണു്. എന്റെ ഉത്തരവാദിത്തത്തിലുള്ള നൂറുകണക്കിനു് കമ്പ്യൂട്ടറുകളിൽ (അവയിൽ മിക്കതിലും മിഷൻ ക്രിറ്റിക്കൽ ആയ ജോലി നടക്കുന്നവയാണു്) ഇൻസ്റ്റാൾ ചെയ്തിട്ടുള്ളതും AVG free edition തന്നെ.
മറ്റു നല്ല പ്രോഗ്രാമുകളുമായി conflict ചെയ്യാതിരിക്കുക, സാധാരണ ഉപഭോക്താക്കളോടു് സങ്കീർണ്ണമായ ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കാതിരിക്കുക, സ്വയമേവ വൈറസ് ഡാറ്റാബേസ് അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുക, ആവശ്യം പോലെ കസ്റ്റമൈസ് ചെയ്തെടുക്കാൻ പറ്റുക എന്നിവയാണു് AVGയുടെ മികച്ച ഗുണങ്ങൾ.

(എപ്പോഴും AVGയുടെ ശരിയായ സൈറ്റിൽ നിന്നുതന്നെ ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാൻ ശ്രമിക്കുക.)

കടവന്‍ said...

i prefer AVAST 4.8pro..kasper was ok @ ver 7.325 but kasper2009is "bakwas"

കടവന്‍ said...

upto ver 7.325, kasper was user firendly//but 2009..? i don't like it at all

ചാര്‍ളി ചാപ്ലിന്‍സ് said...

I will vote for NOD32 and again NOD32.
the latest virus, conflicker is found only through NOD32. Even the microsoft MRT can not find the conflicker.

kasper is good, but it will slow down your system, like Norton and be care about AVAST and AVG, they will delete the system file, if the virus is infected in system file.

Good Luck IT Admin.

ചാര്‍ളി ചാപ്ലിന്‍സ് said...

എങ്ങനെ വൈറസിനെ പ്രതിരോധിക്കാം?.

കംപ്യൂട്ടർ ഉപയോഗിക്കുന്നവരുടെ ഉറക്കം നഷ്ടമാവുന്നതിന്റെ പ്രധാന കാരണം വൈറസാണെന്ന് ഞാൻ ഗവേഷണം നടത്തി കണ്ടെത്തിയിരിക്കുന്നു (ഫലം പ്രസിദ്ധികരിക്കുന്നതല്ല)

വൈറസുകളെ പ്രതിരോധിക്കുവാൻ, എറ്റവും നല്ല മാർഗ്ഗം ആന്റിവൈറസ്‌ ഇൻസ്റ്റാൾ ചെയ്യുക എന്നത്‌ മാത്രമല്ല. എത്‌ ആന്റി ഉപയോഗിച്ചാലും, പുതിയ വൈറസ്‌ നിങ്ങളുടെ ജനവാതിൽ കടന്ന് വരും.

ഒരു പരിധിവരെ ഇവനെ തടയാനുള്ള മാർഗ്ഗം, മെമ്മറികൾ സൂക്ഷിച്ചുപയോഗിക്കുക എന്നത്‌ മാത്രമാണ്‌.

മെമ്മറികൾ ഒട്ടോമാറ്റിക്കായി ഓടുന്നതും നിർത്തുക.
അതിന്‌, റെഡി, വൺ, റ്റൂ, റൺ, സോറി,

അതിന്‌, Start -> Run - > gpedit.msc എന്ന് റ്റൈപ്പ്‌ ചെയ്ത്‌ OK അടിക്കുക.

ഇപ്പോൾ വന്ന വിൻഡോയിൽ, Administrative Templates ക്ലിക്കുക

പിന്നെ System ക്ലിക്കുക

വലത്‌ ഭാഗത്ത്‌, Turn off Autoplay എന്ന് കണ്ട്‌ കിട്ടിയാൽ നിങ്ങളു ഞാനും രക്ഷപ്പെട്ടു.

അതിൽ ക്ലിക്കുക (ഞെക്കരുത്‌)

ഇപ്പോ വന്ന വിൻഡോയിൽ, Enabled എന്നത്‌ ക്ലിക്കുക.

Turn off Autoplay on: എന്നത്‌ All Drives എന്ന് സെലക്റ്റ്‌ ചെയ്യുക.
OK
മതി, ഇത്‌ മതി. ഒരുമാതിരിപെട്ട ചെറിയ വൈറസുകളോന്നും ഇനി വരില്ല. നിങ്ങളുടെ സമ്മതമില്ലാതെ.

ഏത്‌ മെമ്മറി ഉപയോഗിക്കുബോഴും അദ്യം വൈറസ്‌ സ്കാൻ ചെയ്യുവാൻ ശ്രദ്ധിച്ചാൽ, ലവനെ കൈയ്യോടെ പിടിക്കുടുവാൻ സാധിക്കും.

എന്തോക്കെ ചെയ്താലും ചില വൈറസുകൾ കടന്ന് വരും അപ്പോൾ എന്ത്‌ ചെയ്യും എന്നല്ലെ നിങ്ങൾ ചിന്തിക്കുന്നത്‌. സിംപിൾ.

എറ്റവും അടുത്തുള്ള ഡോക്ടറെ വിളിക്കുക കൂടെ ആബുലൻസും, ഫയർ ഫോയ്സും. അല്ല പിന്നെ.

Thasleem.P തസ്ലിം.പി said...

ഞാന്‍ തസ്ലീം.നിങ്ങള്ക്ക് എന്നെ അറിയില്ലായിരിക്കും.ഈ അടുത്തായി ഞാനും ഒരു ബ്ലോഗ്‌ നിര്‍മ്മിച്ചിട്ടുണ്ട്.അത് അത്ര കേമം ഒന്നുമല്ല എങ്കിലും ഒന്ന് സന്ദര്‍ശിച്ചു നോക്കണേ.ഇനി ഒരു കാര്യം പറയട്ടെ ഞാന്‍ വര്‍ഷങ്ങളായി avira free ആന്റി വൈറസ്‌ ആണ് ഉപയോഗിക്കുന്നത്.എന്റെ അറിവില്‍ avg യെക്കാള്‍ നല്ലത് അതാണ്.കാരണം അത് വര്‍ക്കു ചെയ്യാന്‍ കുരന്ജന്‍ കപ്പസിട്ടി മതി,മാത്രമല്ല വൈറസ്‌ കണ്ടു പിടിച്ചാല്‍ അലെര്റ്റ്‌ സൌണ്ട് പുരെപ്പെദീകുകയും ചെയ്യും.ആകെയുള്ള കുഴപ്പം കീ ജന്‍ വൈറസ്‌ ആയി പിടിക്കും എന്നതാണ്.എങ്കിലും ഇത് തന്നെയാണ് നല്ലെതെന്ന് തോന്നുന്നു.

റിജോ തോമസ് സണ്ണി said...

കാസ്പെര്‍സ്കൈ ആന്‍റിവൈറസ് 1Year/1user
@Rs.500/-

റിജോ തോമസ് സണ്ണി said...

കാസ്പെര്‍സ്കൈ ആണ്‌ നല്ലത് എന്നാണെന്‍റെ അഭിപ്രായം..
പക്ഷെ സിസ്റ്റത്തിനു വേഗത കുറയും..
സ്റ്റാര്‍ട്ടപ്പിലെ പ്രോഗ്രാമിനെ എല്ലാം സ്കാനിങ്ങ് ചെയ്യുന്നതു കൊണ്ടാണ്‌ ഇങ്ങനെ...
ഒരു സമയവും വെറുതെ ഇരിക്കില്ല..

VIVEK.S said...

അവാസ്റ്റ് ഫ്രീ ആന്റി വൈറസ് ആണ് ഞാന്‍ ഉപയോഗിക്കുന്നത്. അതാണ് ഫ്രീ ആന്റിവൈറസുകളില്‍ നല്ലതെന്നു തോന്നുന്നു. വൈറസിനെ പിടിച്ചാല്‍ അലേര്‍ട്ട് ചെയ്യും. കൂടാതെ Network പ്രൊട്ടക്ഷനും ഉണ്ട്.

Feroze (tau) said...

Avira antivirus aanu njan upayogikkunnathu ithinte gunavum, doshavum onnu parayamo ?