Friday, June 12, 2009

Exchange (Mail) സെര്‍വര്‍--(1)

Exchange സെര്‍വര്‍

മൈക്രോസോഫ്ട്‌ Networking വളരെ പ്രധാനപ്പെട്ട ഒന്നാണ് MS exchange ( Mail Server) കോണ്ഫിഗര്‍ ചെയ്യല്‍ . ഒട്ടു മിക്ക എല്ലാ കമ്പനികളിലും Exchange Server ഉണ്ടാകും. Server സൈഡ് ലും യുസര്‍ സൈഡ് ലും ധാരാളം സെറ്റിംഗ്സ് ഉം ഓപ്ഷന്‍ സും ഉള്ളതിനാല്‍ തന്നെ exchange ഒരു കടലാണെന്ന് പറയാറുണ്ട്‌ .എന്നാലും അല്പം സംഗതികളില്‍ ശ്രദ്ധിച്ചാല്‍ exchange സെര്‍വറില്‍ പെട്ടെന്ന് തന്നെ പ്രാവീണ്യം നേടാം .
Installation

ചെറിയ കമ്പനിയായാലും exchange സെര്‍വറും, ഡൊമൈന്‍ കണ്ട്രോള്ര്‍് (DC) യും വെവ്വേറെ രണ്ടു മെഷീനില്‍ ഇന്സ്റ്റാള് ചെയ്യാന്‍ പ്രത്യേകം ശ്രമിക്കുക, എന്നാല്‍ ഭാവിയിലെ ഉണ്ടായേക്കാവുന്ന ഒരു പാട് പ്രശ്നങ്ങളില്‍് നിന്ന് രക്ഷ നേടാം .
MS exchange 2003 ഇന്സ്റ്റാള് ചെയ്യുന്നതിന് മുന്‍പ് താഴെ പറയുന്ന നാല് സര്‍വീസുകള്‍ ഇന്സ്റ്റാള് ചെയ്തു ഇനേബിള്‍ ചെയ്തിടുണ്ടോ എന്ന് നിര്‍ബന്ധമായും ഉറപ്പു വരുത്തുക.
NNTP, SMTP, World Wide Web കു‌ടാതെ ASP.NET

ഇനി ഇന്സ്റ്റാള് ചെയ്തു കഴിഞ്ഞ ശേഷം Protocols (eg;-POP 3 )സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ മറക്കരുത്‌ . അതിനായി services പോയി സ്റ്റാര്‍ട്ട്‌ ചെയ്യുക . കൂടാതെ Manage exchange Server ല്‍ പോയി Protocols സ്റ്റാര്‍ട്ട്‌ ചെയ്തിടുണ്ടോ എന്ന് ഉറപ്പു വരുത്തുക

യുസേര്സിന്റെ മെയിലുകള്‍ Mail Box ല്‍ സ്റ്റോര്‍ ചെയ്യാതെ അവരവരുടെ സിസ്റ്റ്ത്തിലെ archive /personal folder കളിലേക്ക്‌ മാറ്റാന്‍ ശ്രദ്ധിക്കുക . അല്ലാതിരുന്നാല്‍ സെര്‍വറില്‍ Mail നിറഞ്ഞു കുറെ കഴിയുമ്പോള്‍ ഇടയ്ക്കിടെ ഹാങ്ങ്‌ ആവാന്‍ സാധ്യതയുണ്ട്

യൂസര്‍ സൈഡ്
യു‌സര്‍ സൈഡ്ല്‍ outlook ല്‍ ധാരാളം options ഉണ്ട് . signature ഉണ്ടാക്കല്‍ തുടങ്ങി കുറെയെല്ലാം കാര്യങ്ങള്‍ യുസേര്സ് തനിയെ ചെയ്തു കൊള്ളും . എന്നാലും താഴെ പറയ്ന്നത് ൧ ചില കാര്യങ്ങള്‍ക്ക് അവര്‍ക്ക്‌ IT സ്റ്റാഫ്‌ന്റെ assistance വേണ്ടി വരും .

1. sent ചെയ്ത മെയിലുകള്‍ തിരിച്ചു വരുത്തല്‍ ( അഥവാ ഡിലീറ്റ് ചെയ്യല്‍ )

പല യുസേര്സും മെയില്‍ അയച്ചു (sent) കഴിഞ്ഞു അവ ഡിലീറ്റ് ചെയ്യാനുള്ള option ഉണ്ടോ എന്ന് ചോദിക്കാറുണ്ട് . ഔട്ട്‌ ലൂകില്‍ അങ്ങിനെ ഒരു otpion ഉണ്ട് . അതിനായി sent ഫോള്‍ഡര്‍ എടുക്കുക . അതില്‍ ഡിലീറ്റ് ചെയ്യേണ്ട ഇമെയിലില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക . ശേഷം ടൂള്‍ ബാറില്‍ Actions എന്ന ടൂളില്‍ ക്ലിക്ക് ചെയ്‌താല്‍ താഴെയായി Recall this message എന്ന് കാണാം .Recall success ആയോ എന്ന് അറിയാനുള്ള option ഉം ഇതില്‍ ഉണ്ട് . ചിത്രത്തില്‍ (ചിത്രം 1 ) കാണിച്ചിരിക്കുന്നു
തുടരും ..

4 comments:

Unknown said...

hi

please explain MS Exchange installation & configuration in detail.

thanks

IT അഡ്മിന്‍ said...

Dear Liliya.

MS exchange 2003 ഇന്സ്റ്റാള് ചെയ്യുന്നതിന് മുന്‍പ് ഞാന്‍ നേരത്തെ പറഞ്ഞ നാല് സര്‍വീസുകള്‍ ഇന്സ്റ്റാള് ചെയ്തു ഇനേബിള്‍ ചെയ്തിടുണ്ടോ എന്ന് നിര്‍ബന്ധമായും ഉറപ്പു വരുത്തുക.
NNTP, SMTP, World Wide Web കു‌ടാതെ ASP.NET, ഇവ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ Add/Remove Programs ലെ Windows component ല്‍ പോയാല്‍ മതി
അതിനു ശേഷം MS എക്സ്ചേഞ്ച് പ്രോഗ്രാം CD insert ചെയ്യുക . ആദ്യം Forest prep ഇന്‍സ്റ്റോള്‍ ചെയ്യുക .പിന്നീട് domain prep ഉം . അവസാനം എക്സ്ചേഞ്ച് ഇന്‍സ്റ്റോള്‍ ചെയ്യാം . ഇത്രയും ആയാല്‍ MS എക്സ്ചേഞ്ച് istall ആയി
ഇന്‍സ്റ്റലേഷന്‍ കഴിഞ്ഞതിനു ശേഷം ഇതു പ്രൊട്ടോക്കോള്‍ ആണ് ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അത് സ്റ്റാര്‍ട്ട്‌ ചെയ്യുക ( eg:- POP3). എക്സ്ചേഞ്ച് സെര്‍വര്‍ Manage എടുത്തു അതിലും പ്രൊട്ടോക്കോള്‍ started ആണോ എന്ന് ചെക്ക് ചെയ്യുക . ഇല്ലെങ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്തു സ്റ്റാര്‍ട്ട്‌ ചെയ്യാം'
ഇത്രയും ആയാല്‍ എക്സ്ചേഞ്ച് istall ആയി ... സംശയം ഉണ്ടെങ്കില്‍ ചോദിക്കാം .

Unknown said...

thank you

i will give a try.

Hari | (Maths) said...

ഈസംവിധാനം ഉപയോഗിച്ച് ലാനിനു കീഴിലുള്ള സിസ്റ്റങ്ങള്‍ക്ക് തമ്മില്‍ മെസ്സേജുകള്‍ കൈമാറാന്‍ സാധിക്കുമോ? ഇതിന്റെ രണ്ടാം ഭാഗം എവിടെ?